ഇടുക്കി കുട്ടിക്കാനത്ത് വിനോദ യാത്രയ്‌ക്കെത്തിയ എറണാകുളം പള്ളുരുത്തി സ്വദേശിയായ യുവാവ് താമസിച്ച റിസോർട്ടിനു സമീപമുള്ള കുളത്തിൽ വീണ് മരിച്ചു.



കുട്ടിക്കാനം: കുട്ടിക്കാനത്ത് വിനോദ യാത്രയ്‌ക്കെത്തിയ യുവാവ് താമസിച്ച റിസോർട്ടിനു സമീപമുള്ള കുളത്തിൽ വീണ് മരിച്ചു. കുട്ടിക്കാനം വളഞ്ഞാംങ്കാനത്തുള്ള റിസോർട്ടിന് സമീപം വച്ചായിരുന്നു അപകടമുണ്ടായത്. എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയ കടവ് ഭാഗത്ത് അറയ്ക്ക്ൽ വീട്ടിൽ ആൽവിന്‍റെ മകൻ നിഥിൻ(30) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് നിഥിനും സംഘവും കുട്ടിക്കാനത്ത് വിനോദ യാത്രയ്‌ക്ക് എത്തിയത്. ഡ്രൈവർ ഉൾപ്പെടെ 11 പേരുള്ള സംഘമായിരുന്നു ഇവർ. ഇന്നു രാവിലെ തിരികെ പോകാൻ തയ്യാറാകുമ്പോഴാണ് നിഥിനെ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post