കർണാടകയിൽ വാഹനാപകടം; മൂന്നു മലയാളികൾക്ക് പരിക്ക്



കർണാടകയിൽ വാഹനാപകടം;

വയനാട് സ്വദേശിയടക്കം

മൂന്ന് പേർക്ക് പരിക്ക്

കർണാടക: കർണാടകയിൽ സിനിമ ഷൂട്ടിംഗിനായി പോയ

സംഘത്തിന്റെ ജീപ്പിൽ ലോറിയിടിച്ച് 3 പേർക്ക് പരിക്കേറ്റു.

പുൽപ്പള്ളി പട്ടാണിക്കുപ്പ് സ്വദേശി ജാഫർ സാദിഖ്, തൃശൂർ

സ്വദേശി ശ്വാം സി മോഹൻ, ആലപ്പുഴ സ്വദേശി സുഭാഷ്

എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4 മണിയോടെ

ഗുണ്ടൽപേട്ട ടൗണിൽ വെച്ചായിരുന്നു അപകടം. കെബി

ക്രോസ്456കെഎം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി പോ

യതായിരുന്നു പരിക്കേറ്റ സംഘം. ലൊക്കേഷനും മറ്റും

പരിശോധിക്കുന്നതിനായി റോഡരികിൽ നിർത്തിയിട്ട ജീപ്പി

ലിരിക്കുമ്പോൾ നിയന്ത്രണം വിട്ട ലോറി ജീപ്പിലേക്ക് ഇടിച്ചു

കയറുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. ശ്യാം

സി മോഹൻ, സുഭാഷ് എന്നിവരെ ഗുരുതര പരിക്കുകളോ

ടെ മൈസുറിലെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ

എത്തിച്ച ശേഷം പിന്നീട് വിദഗ്ധ ചികിത്സാർത്ഥം അവിടെ

നിന്നും തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ചിത്രത്തിലെ നായകൻ ജാഫറിനെ ബത്തേരിയിലെ സ്വകാ

ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിന്നും

സംവിധായകനും മറ്റു അണിയറപ്രവർത്തകരും അത്ഭു

തകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പരിക്കേറ്റവർ

പറഞ്ഞു.

Post a Comment

Previous Post Next Post