ബസും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരണപ്പെട്ടു


എറണാകുളം 

പിറവത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കൻ മരിച്ചു. കക്കാട് മുരിങ്ങോത്തുശ്ശേരിൽ വിദ്യാധരൻ എം.കെ (62) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 ഓടെ പിറവം പഴയ പഞ്ചായത്ത് കവലയ്ക്ക് സമീപത്തുള്ള വളവിലാണ് (എക്സൈസ് റോഡിന് സമീപം) അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞു മകനോടൊപ്പം ബൈക്കിൽ തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം.കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാധരൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. നിസാര പരുക്കുകളോടെ മകൻ ചികിത്സയിലാണ്.

Post a Comment

Previous Post Next Post