ബസ്സും ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്



തൃശ്ശൂർ : പെരുമ്പിലാവ് അറക്കലിൽ ബസ്സും ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്.


ബുധനാഴ്ച്ച കാലത്ത് 7: 30 നാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട മൂന്ന് വാഹനങ്ങളും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു.
 
ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓവർടേക്ക് ചെയ്യുമ്പോൾ ആയിരുന്നു അപകടം നടന്നത്.

Post a Comment

Previous Post Next Post