ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചുപട്ടിക്കാട്. ദേശീയപാതയിൽ

നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ

ബൈക്കിടിച്ച് യുവാവ് മരിച്ചു. മണ്ണുത്തി

തോട്ടപ്പടി മുത്താലം കുന്നത്ത് ഹംസയുടെ

മകൻ ശിഹാബ് എം എച്ച് (44) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെ ആണ്

അപകടം സംഭവിച്ചത്. പാലക്കാട്

ഭാഗത്തേക്കുള്ള പാതയിൽ വെട്ടിക്കൽ

സെവൻസീസ് ഡിസ്റ്റിലറിക്ക്

എതിർവശത്തായി ദേശീയപാതയിൽ

നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ

ശിഹാബ് സഞ്ചരിച്ചിരുന്ന

ബൈക്ക് ഇടിച്ചാണ്

അപകടം. ഇടിയെ തുടർന്ന് യുവാവ്

തൽക്ഷണം മരണമടയുകയായിരുന്നു.

ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുന്ന

വാഹനങ്ങൾക്ക് പുറകിൽ മറ്റു വാഹനങ്ങൾ

വന്നിടിച്ചുള്ള അപകടങ്ങൾ തുടർക്കഥ

ആവുകയാണ്. മഴക്കാലം കൂടി ആയതോടെ

അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

രാത്രി സമയത്ത് ആറുവരിപ്പാതയിൽ

നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ

കർശന നടപടി സ്വീകരിച്ചെങ്കിലെ ഇതിനൊരു

ശാശ്വത പരിഹാരമാകൂ.

Post a Comment

Previous Post Next Post