മൂവാറ്റുപുഴ: കാറും വാനും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കണ്ണംപുഴയിലാണ് അപകടം.
അപകടത്തില്‍ കാറിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് റോഡില്‍നിന്ന് വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.