പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് കെ എസ് ആര്‍ ടി സി ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്ക്



പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് കെ എസ് ആര്‍ ടി സി ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍ ഭാഗത്ത് നിന്ന് കോയമ്ബത്തൂരിലേക്ക് പോയ KSRTC ആണ് അപകടത്തില്‍പെട്ടത് . ടോള്‍ പ്ലാസയുടെ മുമ്ബിലെ ഡിവൈഡറിലേക്കാണ് ഇടിച്ച്‌ കയറിയത് .

അപകടത്തില്‍ 20 പേര്‍ക്ക് ആണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ 108 ആംബുലന്‍സില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. രാവിലെ 7.45ന് ആണ് അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post