പള്ളിയില്‍ ബാങ്ക് വിളിക്കായി പോകുന്നതിനിടെ നിര്‍ത്തിയിട്ട ലോറിക്കു പിറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ മുസ്‍ലിയാർ മരിച്ചു

 


*നിര്‍ത്തിയിട്ട ലോറിക്കു പിറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.*

പാലക്കാട്: കാട്ടുകുളത്ത് നിര്‍ത്തിയിട്ട ലോറിക്കു പിറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അവലക്ഷം വീട്ടില്‍ അബ്ദുള്ള മുസ്‍ലിയാർ (53)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.  കൊമ്പാക്കല്‍കുന്ന് പള്ളിയില്‍ ബാങ്ക് വിളിക്കായി പോകുന്നതിനിടെയാണ് അപകടം. മുഹമ്മദ് മുസ്‍ലിയാരുടെയും ആയിഷയടെയും മകനാണ്. ഭാര്യ: മറിയം വാഹിദ, മകൻ: ഹാഷിം ഹിബത്തുള്ള.

Post a Comment

Previous Post Next Post