കാസർകോട് ബേക്കല്‍: ബൈക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹാരിസ് - സറീന ദമ്ബതികളുടെ മകന്‍ ഇര്‍ഫാന്‍ എം എച് (20) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ ഹദ്ദാദ് നഗറിലാണ് അപകടം സംഭവിച്ചത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ കല്ലില്‍ തട്ടി ബൈക് നിയന്ത്രണം വിട്ട് തൂണില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബേക്കല്‍ പൊലീസ് സ്ഥലം സന്ദര്‍ശിച്ചു.
സഹോദരങ്ങള്‍: ഫിനാസ്, ഇഹ്സാന്‍, ഇസാല.
