തൃശൂര്‍: തൃശൂര്‍ തളിക്കുളത്ത് ബാറില്‍ ഉണ്ടായ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബാറുടമ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തളിക്കുളത്തെ സെന്‍ട്രല്‍ റെസിഡന്‍സി ബാറില്‍ ആണ് കത്തിക്കുത്ത് നടന്നത്. തളിക്കുളം സ്വദേശി ബൈജു ആണ് മരിച്ചത്. 22 വയസുകാരനായ അനന്തു, ബാറുടമ കൃഷ്ണരാജ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
അനന്തുവിന്‍്റെ നെഞ്ചിന് താഴെയാണ് കുത്തേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലിസ് പറഞ്ഞു. പത്ത് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഈ ഹോട്ടലിന് ബാര്‍ ലൈസന്‍സ് കിട്ടിയത്.
