തൃശ്ശൂർ
തിരുവില്വാമല: പട്ടിപ്പറന്പില് ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു.
പട്ടിപ്പറന്പ് വേപ്പിലകാട്ട് വീട്ടില്‍ കൃഷ്ണന്‍കുട്ടി ആണ് മരിച്ചത്.
വൈകീട്ട് ആറുമണിയോടെ ആണ് അപകടം സംഭവിച്ചത്. തിരുവില്വാമലയില്‍ നിന്നും പഴന്പാലക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോക്ക് പിറകില്‍ പഴയന്നൂരില്‍ നിന്നും കോട്ടായി ഭാഗത്തേക്ക് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ കൃഷ്ണന് ുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.പഴയന്നൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.