കോട്ടയം പുതുപ്പള്ളി റൂട്ടിൽ കാറും
ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
പനച്ചിക്കാട് ചോഴിയക്കാട്
മൂലേപ്പറമ്പിൽ ജിബിൻ
സെബാസ്റ്റ്യൻ (22)ആണ് മരിച്ചത്. ഇന്ന്
വൈകിട്ട് 4.15 ഓടെ മാങ്ങാനം
മന്ദിരം ആശുപത്രി ജംഗ്ഷന്
സമീപമായിരുന്നു അപകടം
നടന്നത്. കോട്ടയത്തു നിന്നും പുതുപ്പള്ളി
ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാറിൽ
പുതുപ്പള്ളി ഭാഗത്തു നിന്നും വന്ന ബൈക്ക്
കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ
റോഡിൽ തെറിച്ചുവീണ ജിബിനെ
നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ
എത്തിച്ചെങ്കിലും മരണം
സംഭവിച്ചിരുന്നു . ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി സ്ഥിതിഗതികൾ
വിലയിരുത്തി. മൃതദേഹം
ആശുപത്രി മോർച്ചറിയിൽ
സൂക്ഷിച്ചിരിക്കുകയാണ്.
