ബസിന് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു.



കോഴിക്കോട് കരിക്കാംകുളം തടമ്ബാട്ട് താഴം റോഡില്‍ ഓട്ടോയെ മറികടക്കുന്നതിനിടെ ബസിന് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു.

തണ്ണീര്‍പന്തലിലെ കോണ്‍ഗ്രസ്സ് നേതാവ് പരപ്പാട്ട് താഴത്ത് പ്രകാശന്റെ മകള്‍ അഞ്ചലി (24) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ഒമ്ബതോടെയാണ് അപകടം.


തടമ്ബാട്ടുതാഴത്ത് നിന്ന് കരിക്കാംകുളത്തേക്ക് പോവുയയാരിന്ന യുവതി ഗതാഗത തടസമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂ‌‌ട്ടര്‍ നിയന്ത്രണം വിട്ട് നഗരത്തില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസിന് അടിയിലേക്ക് മറിയുകയായിരുന്നു.


ചേവായൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭര്‍ത്താവ്: വിപിന്‍ നല്ലളം (മിലിട്ടറി). മക്കള്‍: ആദ്രിക, ആദ്വിക. അമ്മ: സുജാത. സഹോദരന്‍ നിധിന്‍

Post a Comment

Previous Post Next Post