ദേശീയ പാതയിൽ കാറും മീൻ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തുക്കളായ 3 പേരുടെ നില ഗുരുതരം; അപകടം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ



പിലിക്കോട്:  ദേശീയപാതയില്‍ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു.

സുഹൃത്തുക്കളായ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പിലിക്കോട് മട്ടലായില്‍ ശനിയാഴ്ച രാവിലെ 6.45 മണിയോടെയാണ് അപകടം നടന്നത്. തുരുത്തി ഓര്‍ക്കുളത്തെ പരേതനായ രാധാകൃഷ്ണന്‍-കാര്‍ത്യായനി ദമ്ബതികളുടെ മകന്‍ കെപി രാജിത് (31) ആണ് മരിച്ചത്.


സുഹൃത്തുക്കളായ മൂന്ന് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറശ്ശിനിക്കടവ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്ബോള്‍ ചെറുവത്തൂര്‍ ഭാഗത്ത് നിന്നും അമിതവേഗതയില്‍ വന്ന മീന്‍ലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മടക്കരയില്‍ കെ പി ആര്‍ സണ്‍സ് എന്ന പേരില്‍ ലൈവ് പ്രോഗ്രാം സ്ഥാപനം നടത്തി വരികയായിരുന്നു രാജിത്. ഭാര്യ നീധീഷ.


അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാരും തൃക്കരിപ്പൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സും ചന്തേര പൊലീസും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്‌. മാസങ്ങള്‍ക്ക് മുമ്ബ് കാര്‍ മറിഞ്ഞ് അപകടം നടന്നതിന് അല്‍പം അകലെയാണ് ഇപ്പോള്‍ അപകടം സംഭവിച്ചിരിക്കുന്നത്. സ്ഥിരം അപകട മേഖലയാണ് മട്ടലായി.



Post a Comment

Previous Post Next Post