തൃശൂർ: തൃശൂരിൽ വീണ്ടും കൊലപാതകം. കൊടകര കോടാലിയിൽ മകൻ അമ്മയെ ഇന്ന് തലക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭന (54) ആണ് മരിച്ചത്. മകൻ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം ഇയാൾ വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
. ഗ്യാസ് സിലിൻഡർ
കൊണ്ട് അടിച്ചാണ്
കൊലനടത്തിയത്. മകൻ വിഷ്ണു
വെള്ളിക്കുളങ്ങര സ്റ്റേഷനിൽ
കീഴടങ്ങി. അമ്മയും രണ്ടാം
അച്ഛനും വിഷ്ണുവും ഒരു മാസം
മുമ്പാണ് പുളിക്കുന്നിൽ
എത്തിയത്. നേരത്തെ
താളൂപ്പാടത്ത് ആയിരുന്നു താമസം.
ഇവർ പുറത്തുള്ളവരുമായി
അധികം സമ്പർക്കം
ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു