ഇടുക്കി കുടയത്തൂരിലെ ഉരുൾ പൊട്ടൽ : സന്തോഷത്തെ ഉറങ്ങാന്‍ കിടന്ന ഒരു കുടുംബത്തിലെ 5പേരും മരണപ്പെട്ടു പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതു കൊണ്ട് അതിജാഗ്രതയിലാണ് പ്രദേശം.



തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് കാണാതായ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സോമന്‍, അമ്മ തങ്കമ്മ(75), സോമന്റെ ഭാര്യ ഷിജി, മകള്‍ ഷിമ(25), ഷിമയുടെ മകന്‍ ദേവാനന്ദ്(5) എന്നിവരാണ് മരിച്ചത്. പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതു കൊണ്ട് അതിജാഗ്രതയിലാണ് പ്രദേശം.


ഇടുക്കി കുടയത്തൂരില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടാത്. മണ്ണും കല്ലു വീണ് വീട് എവിടെയാണെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ചിറ്റടിച്ചാല്‍ സോമന്റെ വീടാണ് മണ്ണിനടിയിലായത്. ജെ സി ബി ഉപയോഗിച്ച്‌ മണ്ണ് നീക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. എന്നാല്‍ മണിക്കൂറുകള്‍ ശ്രമിച്ചിച്ചാണ് ജെ സി ബിക്ക് ഇവിടെ എത്താനായത്. ഉരുള്‍പൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്. ആ ഭാഗത്ത് അധികം വീടുകള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. മലവെള്ളപാച്ചില്‍ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളില്‍ വെള്ളം കറിയിട്ടുണ്ട്.


ഗൃഹനാഥന്‍ സോമന്റെ അമ്മ തങ്കമ്മയുടെയും ചെറുമകന്‍ ദേവാനന്ദിന്റെയും(7) മൃതദേഹമാണ് ആദിയം കണ്ടെത്തിയത്. . അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം വളരെ ശ്രമകരമായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മണ്ണു കല്ലും വീണ് വീട് എവിടെയാണെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. മുകളില്‍ നിന്നും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.


മൂന്നു മണിയോടെയാണ് അപകടമുണ്ടായതെങ്കിലും നാലു മണിയോടെയാണ് തങ്ങള്‍ക്ക് വിവരം ലഭിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നാടുകാണി ഭാഗത്ത് റോഡ് ബ്ലോക്കായതിനാല്‍ ഇടുക്കിയില്‍ നിന്നുള്ള സ്‌പെഷ്യല്‍ ടീമിന് സ്ഥലത്തെത്താന്‍ സാധിക്കില്ല. വീടിരിക്കുന്ന ഭാഗത്തു നിന്നും തൊട്ടു താഴെയാണ് സോമന്റെ മാതാവ് തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തത്. ഏറ്റവും താഴെ നിന്നാണ് ഏഴു വയസുകാരന്‍ ദേവാനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.


പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഒലിച്ചുപോയിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ എന്‍.ഡി.ആര്‍.എഫ് സംഘം കുടയത്തൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തും. തൃശൂരില്‍ നിന്നുള്ള സംഘമാണ് തൊടുപുഴയിലേക്ക് എത്തുക. ഇടുക്കി കളക്ടറും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തൊടുപുഴ പുളിയന്മല റോഡില്‍ തിങ്കളാവ്ച രാത്രി വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വ്യക്തമാക്കി.

Post a Comment

Previous Post Next Post