തൃശ്ശൂർ ചെന്ത്രാപ്പിന്നിയിൽ വാഹനാപകടം
രണ്ട് പേർക്ക് പരിക്ക്
നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന കാറുകളിലേക്ക് ഇടിച്ചു കയറി
ദേശീയപാതയിൽ ചെന്ത്രാപ്പിന്നി മർവ്വ ഹോട്ടലിന് മുന്നിലാണ് അപകടം ഉണ്ടായത്.
വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാറാണ് നിയന്ത്രണം തെറ്റി ഇടിച്ചു കയറിയത്.
ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്കും, ഒരു സ്കൂട്ടറിന്നും,
നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മർവ്വ ഹോട്ടലിന്റെ ഗ്ലാസ് ഡോറും പൊട്ടിയിട്ടുണ്ട്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം. പെരിങ്ങോട്ടുകര
സ്വദേശികളായ അമീൻ, ജോയൽ എന്നിവർക്കാണ് പരിക്ക്
