പാലത്തിങ്ങലിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചു നാല് പേർക്ക് പരിക്ക്



മലപ്പുറം പാലത്തിങ്ങൽ: ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പാലത്തിങ്ങൽ അങ്ങാടിയിൽ വെച്ച് രാത്രി 8 മണിക്ക് രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് നാല് പേർക്ക് പരിക്ക് 

പരിക്കേറ്റ നാല് പേരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു , ഗുരുതര പരിക്ക് പറ്റിയ അജ്മൽ എന്ന യുവാവിനെഅടക്കം രണ്ട് പേരെ തുടർ ചികിത്സക്ക് വേണ്ടി കോട്ടക്കൽ അൽമാസ് ഹോസ്പ്പിറ്റലിലേക്ക് മാറ്റി ..

 

പാലത്തിങ്ങൽ പാലം ഇറങ്ങി വരുന്ന പൾസർ ബൈക്ക് കൊട്ടന്തല റോഡിൽ നിന്നും കയറി വന്ന ഇലക്ട്രിക്കൽ സ്ക്കൂട്ടറുമായി കൂടി ഇടിക്കുയായിരുന്നു.



Post a Comment

Previous Post Next Post