ബംഗളൂരു: തുംകുരുവില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് ഒന്‍പത് പേര് മരിച്ചു. മൂന്ന് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു
ഇന്ന് രാവിലെയാണ് തുംകുരു ജില്ലയിലെ സിറയ്ക്ക് സമീപം ദേശീയ പാതയില്‍ അപകടം ഉണ്ടായത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച ടെമ്ബോ ട്രാക്കില്‍ 24 ഓളം യാത്രക്കാര്‍ തിങ്ങിനിറഞ്ഞിരുന്നു. ഇവര്‍ തൊഴിലാളികളാണ്.
