കെഎസ്‌ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രികനായ യുവാവിന് ഗുരുതര പരുക്ക്.



 കോട്ടയം ∙ കെഎസ്‌ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രികനായ യുവാവിന് ഗുരുതര പരുക്ക്.

കുറിച്ചി എസ് പുരം നായ്ക്കപ്പറമ്ബ് ചാക്കോയുടെ മകന്‍ ഷൈമോനാണ് (26) പരുക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 8.30ന് എംസി റോഡില്‍ കുറിച്ചി കാലായിപ്പടിയിലാണ് അപകടം. കോട്ടയത്തുനിന്നു ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്.

ആനമുക്ക് ഭാഗത്തെ കുടുംബവീട്ടില്‍ പോയി തിരികെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷൈമോന് അപകടം ഉണ്ടായത്. ഇതുവഴി വന്ന ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

Post a Comment

Previous Post Next Post