ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്ക്



അമ്ബലപ്പുഴ: മുന്നോട്ടെടുത്ത ലോറിക്കു പിന്നിലിടിച്ച മറ്റൊരു ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്.

ഓട്ടോ ഡ്രൈവര്‍ തോട്ടപ്പള്ളി ദേവി ഭവനില്‍ രഞ്ജിത്ത് (49), ഓട്ടോ യാത്രക്കാരായ കോമളപുരം സ്വദേശിനി ലക്ഷ്മി (17), പുന്നപ്ര സ്വദേശി അഖില (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ കാക്കാഴം കായിപ്പള്ളി ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. പാതയോരത്ത് നിറുത്തിയിട്ടിരുന്ന ഐഷര്‍ ലോറി പെട്ടന്ന് റോഡിലേക്ക് എടുത്തപ്പോള്‍ തൊട്ടു പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു

Post a Comment

Previous Post Next Post