മലപ്പുറം AR നഗർ ചെണ്ടപ്പുറായയിൽ താമസക്കാരനും എറണാംകുളം സ്വദേശിയുമായ എ പി മത്തായി (മത്തായി മാസ്റ്റർ ) ഈ കഴിഞ്ഞ 10/08/2022 വൈകുന്നേരം മുതൽ കാണാതായതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇദ്ദേഹം പൂകയൂർ യാറത്തും പടി ഭാഗത്ത് നിന്നും കുട്ടിശ്ശേരി ചിന ഭാഗത്തേക്ക് പോകുന്നതായി CCTV ദൃശ്യം ലഭിച്ചതിൽ തിരൂരങ്ങാടി പോലീസ് SI റഫീഖ് സാറിന്റെ നേതൃത്വത്തിൽ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഇന്നലെയും ഇന്നുമായി നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ പരിസരത്തെ വീടിനോട് ചേർന്ന ആളൊഴിഞ്ഞ പറമ്പിൽ മരണപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു തിരൂരങ്ങാടി പോലീസും തേഞ്ഞിപ്പാലം പോലീസും സ്ഥലത്തെത്തി ഇൻകൊസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
ഭാര്യ: ചിന്നമ്മ (എ.ആര്‍ നഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അദ്ധ്യാപിക). മക്കള്‍: ബിന്‍സി പി മാത്യു, ബിനി പി മാത്യു. മരുമകന്‍: നിതിന്‍ മാത്യു(പെരുമ്ബാവൂര്‍). മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ജന്മനാടായ എറണാകുളത്തേക്ക് കൊണ്ടുപോകും
