കൊയിലാണ്ടി മൂടാടിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു



കോഴിക്കോട്  കൊയിലാണ്ടി: മൂടാടിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കോളേജ് വിദ്യാര്‍ത്ഥിനി. മൂടാടി കുന്നുമ്മല്‍ അമിത രാജ് ആണ് അപകടത്തില്‍ പെട്ട് മരിച്ചത്. പത്തൊന്‍പത് വയസ്സായിരുന്നു. പ്രേമരാജിന്റെ മകളാണ്.


താമരശ്ശേരി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിനിയാണ് അമിത. നഴ്‌സിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്ന് രാവിലെ കോളേജില്‍ പോകാനായി ഇറങ്ങിയപ്പോഴാണ് അപകടം. ബസ് വരുന്നത് കണ്ട് ശ്രദ്ധിക്കാതെ റെയില്‍വേ പാത കടക്കുന്നതിനിടയില്‍ ട്രെയിന്‍ ഇടിച്ചത്.

വിവരമറിഞ്ഞ ഉടനെ തന്നെ

കൊയിലാണ്ടിയിൽ നിന്നും

അഗ്നിരക്ഷാസേന എത്തുകയും

കുട്ടിയെ ആശുപത്രിയിൽ

എത്തിക്കുകയും ചെയ്തു. അസിസ്റ്റന്റ്

സ്റ്റേഷൻ ഓഫീസർ പ്രദീപ് കെ യുടെ

നേതൃത്വത്തിൽ ഫയർ ആൻഡ്

റെസ്ക്യൂ ഓഫീസർമാരായ വിഷ്ണു,

ശ്രീരാഗ്, നിധിൻരാജ്, ഹോംഗാർഡ്

ബാലൻ എന്നിവർ

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

കൊയിലാണ്ടി പോലീസെത്തി

ഇൻസ്റ് പൂർത്തിയാക്കിയ ശേഷം

മൃതദേഹം പോസ്റ്മാർട്ടത്തിനായി

കോഴിക്കോട് മെഡിക്കൽ

കോളേജിലേക്ക്

കൊണ്ടുപോയി.അമിതയുടെ

സഹോദരൻ നാളെ വിദേശത്തു

നിന്നെത്തിയതിനു ശേഷം മൃതദേഹം

സംസ്കരിക്കും


Post a Comment

Previous Post Next Post