കാറും ബൈകും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികനായ യുവാവിന് ദാരുണാന്ത്യം. സുഹൃത്തിന് ഗുരുതര പരിക്ക്



കണ്ണൂർ തളിപ്പറമ്ബില്‍ കാറും ബൈകും കൂട്ടിയിടിച്ച്‌ ബൈക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.

ചെനയന്നൂര്‍ ഭണ്ഡാരപ്പാറയിലെ സുലേഖാ ഹൗസില്‍ മുഹമ്മദ് ശബീര്‍ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സനീഷിന് (33) പരിക്കേറ്റു. സനീഷിനെ ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലേക്കും തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.


ശനിയാഴ്ച രാവിലെ ഏഴിന് ആലക്കോട് റോഡില്‍ കുമ്മായച്ചൂളക്ക് സമീപത്തായിരുന്നു അപകടം. ശബീര്‍ സഞ്ചരിച്ച കെ എല്‍ 59-ജി 569 ബൈകും തളിപ്പറമ്ബ് ഭാഗത്തേക്ക് വരികയായിരുന്ന കെ എല്‍ 14-എച്-8888 സ്‌കോര്‍പിയോ വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. എളമ്ബേരംപാറയിലെ മരമില്ലില്‍ ജോലിചെയ്യുന്ന ശബീര്‍ രാവിലെ മില്ലിലേക്ക് പോവുകയായിരുന്നു.


തളിപ്പറമ്ബിലെ ചുമട്ടുതൊഴിലാളിയായ അബ്ദുള്‍ഖാദറിന്റെ മകനാണ്. മാതാവ്: സുലേഖ. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബുശ്‌റ, ശക്കീര്‍, ശഫീഖ്, ലത്വീഫ്.

Post a Comment

Previous Post Next Post