കല്ലടിക്കോട് : കരിന്പ കച്ചേരിപ്പടിയില്‍ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
ഇന്നലെ രാവിലെ ഒന്‍പതരയ്ക്കായിരുന്നു അപകടം. ഓട്ടോ ഓടിച്ചിരുന്ന വിയ്യക്കുറിശ്ശി ചക്കാലക്കുന്നേല്‍ വീട്ടില്‍ ഷമീര്‍ (33), ഒപ്പമുണ്ടായിരുന്ന ഇയാളുടെ മകന് ഷഹബാസ് (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ണാര്‍ക്കാട് ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോ ഇടക്കുര്‍ശിയില്‍ വച്ച് എതിരെ വരി
കയായിരുന്ന ജീപ്പില്‍ ഇടിക്കുകയായിരുന്നു.
