മൂന്നാര്‍: എസ്റ്റേറ്റ് തൊഴിലാളിയായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. നൈമക്കാട് എസ്റ്റേറ്റിലെ പരമശിവന്‍റെ ഭാര്യ ചിത്രയാണ് (44) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയായി ഇവര്‍ ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നുവെന്ന് പറയുന്നു. സ്വര്‍ണം ഭര്‍ത്താവ് പണയംവെച്ചതുമായി ബന്ധപ്പെട്ടായിരുന്നു കലഹം. മക്കള്‍: മാധേഷ് (13) ആകാശ് (10). മൂന്നാര്‍ പൊലീസ് നടപടി സ്വീകരിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
