റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ബൈക്കിടിച്ച്‌ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു



കുമളി:സ്‌കൂളില്‍ നിന്ന് വീട്ടലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിക്ക് റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ബൈക്കിടിച്ച്‌ പരിക്കേറ്റു

കുമളി അട്ടപ്പള്ളം സ്വദേശിയായ മൈലക്കല്‍ അലോഗ മറിയം(10) നാണ് അപകടം ഉണ്ടായത്. കഴിഞ്ഞദിവസം വൈകിട്ട് ആണ് സംഭവം കുമളി സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അലോഖ ക്ലാസ് കഴിഞ്ഞ് വീട്ടലേക്ക് പോകുമ്ബോള്‍ അടപ്പള്ളീ ലക്ഷം വീട് കോളനി ഭാഗത്ത് വച്ച്‌ വഴി മുറിച്ച്‌ കടക്കവേ പിന്നില്‍ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ കുട്ടിയെകുമളിയിലെ സ്വകാര്യ ആശുപത്രിയില്‍എത്തിച്ചു. തുടര്‍ ചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയലേക്ക് മാറ്റി

Post a Comment

Previous Post Next Post