എടക്കര: ബൈക്കില്‍ മിനി പിക്കപ്പിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
ചുങ്കത്തറ മുട്ടിക്കടവ് ജില്ലാ വിത്തുകൃഷിത്തോട്ടത്തിന് സമീപം കെഎന്‍ജി റോഡില്‍ ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. കോളജില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്കില്‍ മിനി പിക്കപ്പ് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ താടിയെല്ലിന് പരിക്കേറ്റ ഷിബിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അജ്മലിന് കാലിനാണ് പരിക്കേറ്റത്.
പാലേമാട് വിവേകാനന്ദ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് ഇരുവരും
