കൊല്ലം കുന്നിക്കോട് : മൈലം-കുരാ റോഡില്‍ വായനശാല അങ്കണവാടിക്ക് സമീപത്തുള്ള വീടിന്റെ മുകളിലേക്ക് കോണ്‍ക്രീറ്റുമായി വന്ന റെഡിമിക്സ് വാഹനം മറിഞ്ഞു.
അഖില്‍ ഭവനില്‍ രാമചന്ദ്രന്റെ വീടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞ് കേടുപാടുകള്‍ സംഭവിച്ചത്. ഇന്നലെ രാവിലെ 9.30 നാണ് സംഭവം. കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ ടയര്‍ പൊട്ടുകയായിരുന്ന. പിന്നിലോട്ട് ഉരുണ്ട് നീങ്ങിയ വാഹനം നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് മറിയുകയായിരുന്നു.
വീടിന്റെ ഹാള്‍ പൂര്‍ണമായും തകര്‍ന്നു. ബാക്കി ഭാഗങ്ങള്‍ക്ക് ഭാഗീകമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവം നടക്കുമ്ബോള്‍ രാമചന്ദ്രന്റെ ഭാര്യ ഗിരിജ വീട്ടിലുണ്ടായിരുന്നു. അതി ഭയങ്കരമായ ശബ്ദം കേട്ട് ഗിരിജ ഓടി മാറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. അടൂരില്‍ നിന്ന് കുന്നിക്കോട് ഭാഗത്തേക്ക് കോണ്‍ക്രീറ്റുമായി വന്ന അടൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പത്തനാപുരം അഗ്നിരക്ഷാ സേനയും കുന്നിക്കോട് പൊലീസും സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
