കൊല്ലം
ചാത്തന്നൂര്‍: ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും ടോറസ്ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഇത്തിക്കര പാലത്തിനടുത്തായിരുന്നു അപകടം. പാലക്കാട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കൊട്ടിയത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
