റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു



കോഴിക്കോട്: റബർ ഷീറ്റ് അടിക്കുന്ന

യന്ത്രത്തിൽ ഷാൾ കുരുങ്ങി

ചികിത്സയിലായിരുന്ന യുവതി

മരിച്ചു. ചാത്തമംഗലം കട്ടാങ്ങൽ

പേട്ടുംതടയിൽ ജിഷയാണ് (38) മരിച്ചത്.

ഇന്നലെ രാവിലെ 11

മണിയോടെയായിരുന്നു അപകടം.

സമീപത്തെ സ്വകാര്യ മെഡിക്കൽ

കോളജ് ആശുപത്രിയിലും നഗരത്തിലെ

സ്വകാര്യ ആശുപത്രിയിലും

പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ

ചികിത്സയ്ക്കായി മെഡിക്കൽ കോളജ്

ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ

ആരോഗ്യനില മോശമായതിനെ

തുടർന്നാണ് മരണം.

മാധവൻ വിശാല ദമ്പതികളുടെ

മകളാണ് ജിഷ. ഭർത്താവ്:

പരേതനായവിനോദ്. മകൾ: അനാമിക.

Post a Comment

Previous Post Next Post