തിരുവനന്തപുരം: തിരുവനന്തപുരത്ത് വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി ജോസഫാണ് മരിച്ചത്.
ഒപ്പം ഉണ്ടായിരുന്ന നാലുപേര്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത് .
ശക്തമായ കടല്‍ക്ഷോഭത്തില്‍ തിരമാലയില്‍പ്പെട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മറിയുകയായിരുന്നു. ജോസഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ കുറേദിവസങ്ങളായി പ്രദേശത്ത് ശക്തമായ കടല്‍ക്ഷോഭമുണ്ടായിരുന്നു.
