ബൈക്ക് അപകടത്തിൽ ചോര ഒലിച്ചു റോഡിൽ കിടന്ന യുവാവിനെ നൈറ്റ് പട്രോളിങ്ങിൻ എത്തിയ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിൽ യുവാവ് മരണപ്പെട്ടു



 തിരുവനന്തപുരം: ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ഉണ്ടായ അപകടത്തില്‍ നെല്ലനാട് സ്വദേശിയായ ഷാനു (28) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 12 മണിയോടെ എംസി റോഡിലാണ് അപകടം. നൈറ്റ് പട്രോളിങ്ങിനിടെ പോലീസാണ് വഴിയില്‍ പരിക്കേറ്റ് കിടന്ന ഷാനുവിനെ കണ്ടെത്തിയത്.

ഗുരുതരമായി പരിക്കേറ്റിരുന്ന ഷാനുവിന് കണ്ടെത്തുമ്ബോള്‍ ജീവനുണ്ടായിരുന്നു. ഉടനെ തന്നെ പോലീസ് ഇദ്ദേഹത്തെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അല്‍പംകൂടി നേരത്തെ ആരെങ്കിലും ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

റോഡരികില്‍ യുവാവ് പരിക്കേറ്റ് കിടക്കുന്നത് കണ്ടിട്ടും അതുവഴി പോയ മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായിരുന്നില്ല. ചിറയിന്‍കീഴിലെ ഹോട്ടല്‍ ജീവനക്കാരനാണ് മരിച്ച ഷാനു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഷാനുവിനെ ഇടിച്ചിട്ട വാഹനം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post