കോട്ടയം: ഏറ്റുമാനൂര്‍ മുട്ടുചിറയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു.പിറവം റൂട്ടില്‍ രാര്‍വീസ് നടത്തുന്ന ആവേമരിയ - ഗുഡ് വില്‍ എന്നീ സ്വകാര്യ ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.
ആരുടേയും പരുക്ക് ഗുരുതരമല്ല. രണ്ട് ബസുകളിലായി ഏകദേശം 27 യാത്രക്കരുണ്ടായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെ കൂടുതല്‍ പരിശോധനകള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്
