കേച്ചേരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് വഴിയാത്രികരായ അമ്മയ്ക്കും മക്കള്ക്കും പരിക്ക്. കേച്ചേരി സൗത്ത് ഇന്ത്യന് ബാങ്കിന് സമീപം ബൈക്ക് ഇടിച്ച് വഴിയാത്രികരായ തലക്കോട്ടുകര പാര്ലിവളപ്പില് വീട്ടില് വേലായുധന്റെ ഭാര്യ ജയന്തി(50), മക്കളായ സ്വാതി(25), സ്വയ(23) എന്നിവര്ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാവിലെ 10.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കേച്ചേരി ആക്ട്‌സ് പ്രവര്ത്തകര് യൂണിറ്റി ആശുപത്രിയില് പ്രവേശിപ്പിച്ചു.
തുടർന്നു വായിക്കാൻ..
