അഞ്ചൽ: കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവാവ് മരിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ വാഴോട്ട് തെങ്ങുവിള ഫെബിൻ വില്ലയിൽ സി.രാജൂ – ജയരാജു ദമ്പതികളുടെ മകൻ ഫെബിൻ രാജു (23) ആണ് മരിച്ചത്.
എറണാകുളത്ത് ബീച്ചിൽ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. കടലിൽ കുളിക്കുന്നതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു. ഫെബിൻ രാജു കൊച്ചിൻ റിഫൈനറി ജീവനക്കാരനാണ്.
മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നിന് അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. സഹോദരി: ഡോ. ഫേബമറിയം രാജു.
