തി​രൂ​ര്‍​ക്കാ​ട് ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​റ്റ​ലൂ​ര്‍ സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു.



മലപ്പുറം മ​ങ്ക​ട: ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു.

വ​റ്റ​ലൂ​ര്‍ എം​എ​ല്‍​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കു​റു​വ ക​രി​ഞ്ചാ​പ്പാ​ടി​യി​ലെ അ​ല്ലി​പ്ര അ​ഷ്റ​ഫ് (54) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച തി​രൂ​ര്‍​ക്കാ​ടു​വ​ച്ച്‌ റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ ഇ​ദ്ദേ​ഹ​ത്തെ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്ര​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു ക​രി​ഞ്ചാ​പ്പാ​ടി ജു​മാ​മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍ ക​ബ​റ​ട​ക്കും. ഭാ​ര്യ: ര​ജ്ലീ​ന. മ​ക്ക​ള്‍: ഷ​മീ​മ, ഷം​ല, മു​ഹ​മ്മ​ദ്‌അ​ലി ജൗ​ഹ​ര്‍. മ​രു​മ​ക്ക​ള്‍: നൗ​ഷാ​ദ് (വ​റ്റ​ലൂ​ര്‍), ലു​ക്മാ​ന്‍ (മ​ല​പ്പു​റം), ഫാ​ത്തി​മ​റി​നു (വ​ട്ട​പ്പ​റ​ന്പ്).

Post a Comment

Previous Post Next Post