പത്തനംതിട്ട വള്ളിക്കോട് സ്ലാബില്ലാത്ത ഓടയില്‍ വീണ് ബൈക്ക് യാത്രികന് പരുക്ക്. തകര്‍ന്നുകിടക്കുന്ന സ്ലാബിന്റെ കമ്പി തലയില്‍ തറച്ച് ഗുരുതരമായി പരുക്കേറ്റു. യുവാവിനെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കോന്നി-ചന്ദനപ്പള്ളി റോഡില്‍ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. നേരത്തെ റോഡ് പണി കഴിഞ്ഞിട്ടും ഓട മൂടാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. അശാസ്ത്രീയമായാണ് പ്രദേശത്ത് റോഡ് നിര്‍മിച്ചതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.