ഇടുക്കി ജില്ലയിലെ മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.റബര്‍ പാലുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
ഡ്രൈവറടക്കം ക്യാബിനില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെ ഏറെ ശ്രമകരമായാണ് പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
