കോഴിക്കോട് നാദാപുരം :പിക്കപ്പ് ലോറിയിടിച്ച് കാല് നട യാത്രക്കാരനായഹോട്ടല്തൊഴിലാളി മരിച്ചു
പുറമേരിതെക്കയില് മുക്ക് സ്വദേശി പാറ തുണ്ടിയില്‍ സുരേന്ദ്രന് (52) ആണ് മരിച്ചത്. മുട്ടുങ്ങല്‍ നാദാപുരം സംസ്ഥാനപാതയില്പുറമേരി വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരം തെക്കയില്‍ മുക്കില്‍ രാത്രി എട്ടോടെയാണ് അപകടം.
ബസിറങ്ങി വീട്ടിലേക്ക് നടന്ന്പോവുന്നതിനിടെ നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ്ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുരേന്ദ്രനെ വടകരയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല പിക്കപ്പ്ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: സതി. പിതാവ്: പരേതനായ കേളപ്പന്. മാതാവ്: നാരായണി. ഭാര്യ: സതി. സഹോദരങ്ങള്‍: ചന്ദ്രി, പുഷ്പ, റീജ.
