കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടി ഇടിച്ച് അപകടം. മൂന്ന് പേർ മരണപ്പെട്ടു

 


കോഴിക്കോട് കുന്നമംഗലം 11ആം മൈലിൽ കാറും പിക്കപ്പും കൂട്ടി ഇടിച്ച് അപകടം. മൂന്ന് പേർ മരണപ്പെട്ടു. കാർ യാത്രക്കാരായ രണ്ട് പേരും പിക്കപ്പ് ഡ്രൈവറും ആണ് മരണപ്പെട്ടത്. 

കൊടുവള്ളി  വാവാട് സ്വദേശി  നിഹാൽ (27)  ഇങ്ങാപ്പുഴ സ്വദേശി  സുബിക്ക്.  വയനാട് പൊയ്തന സ്വദേശി  സമീർ  എന്നിവരാണ് മരണപ്പെട്ടത്..

 ഗുരുതര പരിക്കേറ്റ  പിക്കപ്പിലെ സഹ യത്രിക്കാനായ പൊയ്തന സ്വദേശി സഫീഖ് കോഴിക്കോട്  മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു.

അപകടത്തെ തുടർന്ന് കാർ പൂർണ്ണമായും തകർന്നു. മുക്കത്ത് നിന്നും ഫയർ ഫോഴ് സ് എത്തി കാർ വെട്ടി പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. 

അപകട വിവരമറിഞ്ഞെത്തിയ   കുറ്റി ചിറ സ്വദേശിയും  പ്രദീക്ഷ ആംബുലൻസ്  ടീമുമായ റൗഫ്   മറ്റു ആംബുലൻസ് ഡ്രൈവർമാർ 108 ആംബുലൻസ്  നാട്ടുകാർ. എന്നിവർ ചേർന്ന് ആണ് രക്ഷാ പ്രവർത്തനം നടത്തി അപകടത്തിൽ പെട്ടവരെ ഹോസ്പിറ്റലിലേക്ക് മാറ്റിയത്

കൂടുതൽ വിവരങ്ങൾ updating...




Post a Comment

Previous Post Next Post