ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു യുവതി മരണപ്പെട്ടു



 മലപ്പുറം : ഉച്ചാരക്കടവ് പെഴുതറയിൽ താമസിക്കുന്ന കോഴിശ്ശേരി റഫീഖ് എന്നവരുടെ ഭാര്യ റിൻഷ എന്നവർ വാഹന അപകടത്തിൽ മരണപ്പെട്ടു. ഇന്ന്‌ വൈകിട്ട് പെരിന്തൽമണ്ണ യിൽനിന്നും ഉച്ചാര കടവിലെക്ക് വരുന്ന വഴിയിൽ മാഡ് റോഡിൽ ഇറക്കത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.ഉടനെത്തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും വൈകിട്ട് 6 : 30 ഓടെ മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post