അമ്പലപ്പുഴ:ദേശീയപാതയിൽ നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.പുന്നപ്ര തെക്കു പഞ്ചായത്ത് ആറാം വാർഡിൽ ഗീതാജ്ഞലിയിൽ ഗോപാലപിള്ളയുടെ മകൻ അനീഷ് കുമാർ (28) ആണ് മരിച്ചത്.3:45 ഓടെ ദേശീയപാതയിൽ കുറവൻതോട് ജംഗ്ഷന് തെക്കുഭാഗത്തായിരുന്നു അപകടം.വണ്ടാനം ഭാഗത്തേക്കു ബൈക്കിൽ പോകുകയായിരുന്ന അനീഷിൻ്റെ ബൈക്കിൽ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ യുവാവ് മരിച്ചു.മൃതദേഹം ആശുപത്രി മോർച്ചറിയിൽ.