തിരൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു നാല് പേർക്ക് പരിക്ക്

 


മലപ്പുറം തിരൂര്‍: ബി.പി അങ്ങാടി കണ്ണംകുളത്ത് നിയന്ത്രണം വിട്ട മാരുതി സെലോരിയ കാര്‍ റോഡരികിലെ ചീനിമരത്തിലിടിച്ച്‌ അപകടം

ഗുരതരമായി പരിക്കേറ്റ നാല് പേരെ കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. പ്രദേശവാസികളും അതു വഴി വന്ന തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ സംഘവുമാണ് അപകടത്തില്‍പ്പെട്ട് പരിക്ക് പറ്റിയവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്.ഗുരുതരമായി പരിക്കേറ്റ പൂക്കയില്‍, നടുവിലങ്ങാടി സ്വദേശികളായ ചേലംകുന്നത്ത് കുട്ടന്‍(76), ബാലന്‍(68), തങ്കം(62), ശോഭന(59) എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറ്റിപ്പുറം കൊപ്പത്ത് ബന്ധുവീട്ടിലെ ചോറുണ് കഴിഞ്ഞ് മടങ്ങവെയാണ് അപകടം.

Post a Comment

Previous Post Next Post