ചരക്കുലോറി പിന്നിലിടിച്ച്‌ മകളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ദാരുണമായി മരിച്ചു പാനൂര്‍: ചരക്കുലോറി പിന്നിലിടിച്ച്‌ മകളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ദാരുണമായി മരിച്ചു

ചൊക്‌ളി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ മത്തിപറമ്ബില്‍വച്ചാണ് അപകടം. വേലായുധന്‍ മൊട്ടയിലെ ബൈത്തുല്‍ ആയിഷയിലെ താഹിറ(38)യാണ് ദാരുണമായി മരിച്ചത്.


വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടം. മകളുടെ സ്‌ക്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്ബോള്‍ സേട്ടുമുക്ക് ഭാഗത്തു നിന്നും വരികയായിരുന്ന ചരക്ക് ലോറി സ്‌ക്കൂട്ടറിന്റെ പിറകിലിടിക്കുകയായിരുന്നുസ്‌കൂട്ടര്‍ യാത്രക്കാരെരക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ചരക്ക് ലോറി സമീപത്തെ വീട്ടുമതിലിനും വൈദ്യുതി തൂണിലും ചെന്നിടിച്ചാണ് നിന്നത്.


ഗുരുതരമായി പരുക്കേറ്റ താഹിറയെ നാട്ടുകാര്‍ തലശേരിയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം നാളെ ന്യൂമാഹി കല്ലാപ്പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മത്തിപ്പറമ്ബ് ചേടിപറമ്ബത്ത് ഹൗസിലെ മുഹമ്മദിന്റെയും , സൈനബയുടെയും മകളാണ് ഭര്‍ത്താവ്: ഫൈസല്‍ (ഒമാന്‍) മക്കള്‍ : ഫിദ, ഫര്‍ഹാന്‍, ഫൈസാന്‍

സഹോദരങ്ങള്‍: ഹാരിസ് (ഖത്തര്‍), സിദ്ദീഖ്

 Post a Comment

Previous Post Next Post