ട്രെയിന്‍ തട്ടി യുവാവിന് ഗുരുതര പരിക്കേറ്റു. ആളെ തിരിച്ചറിഞ്ഞിട്ടില്ലകൊച്ചി: . എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് സംഭവം.

ട്രെയിന്‍ തട്ടി യുവാവിന് ഗുരുതര പരിക്കേറ്റു

പാലക്കാട് നിന്ന് തിരുനെല്‍വേലിയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസാണ് എറണാകുളം നോര്‍ത്ത് സ്റ്റേഷനും പുല്ലേപ്പടി പാലത്തിനുമിടയിലുള്ള ഭാഗത്തുവെച്ച്‌ തട്ടിയത്. ഇതോടെ ട്രെയിന്‍ ഏറെ നേരം നിര്‍ത്തിയിട്ടു.


പരിക്കേറ്റയാളെ ട്രാക്കില്‍നിന്ന് മാറ്റിയ ശേഷമാണ് യാത്ര തുടര്‍ന്നത്. എറണാകുളം നോര്‍ത്ത് പൊലീസും ആര്‍.പി.എഫും സ്ഥലത്തെത്തിയിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇടപ്പള്ളിയില്‍നിന്നും 108 ആംബുലന്‍സ് എത്തി യുവാവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തലക്ക് ഗുരുതര പരിക്ക് ഉള്ളതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post