ബൈക്കിന് സൈഡ് നൽകുന്നതിനിടെ KSRTC ബസ് റോഡരികിലേയ്ക്ക് ചെരിഞ്ഞു; യാത്രക്കാർ സുരക്ഷിതർ



മലപ്പുറം വെട്ടിച്ചിറ: തൃശൂർ കോഴിക്കോട് ദേശീയപാത വെട്ടിച്ചിറയിൽ ബൈക്കിന് സൈഡ് നൽകുന്നതിനിടെ KSRTC ബസ് റോഡ് സൈഡിലേയ്ക്ക് ചെരിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ നാലു നാൽപ്പത്തഞ്ചോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേയ്ക്ക് സഞ്ചരിച്ച കെ.എസ്.ആർ.ടി.സി.യുടെ ഗരുഡ കിങ് ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ സുരക്ഷിതരാണ്. ഇവരെ മറ്റു ബസ്സുകളിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു.


 വെട്ടിച്ചിറയിൽ പാത ഇരട്ടിപ്പിന്റെ ഭാഗമായി നിർമ്മിച്ച വൺവേ പാതയിലെ തിരിവിൽ എതിർവശത്തു നിന്നും വന്ന ബൈക്കിന് സൈഡ് നൽകാൻ ശ്രമിച്ചതോടെ റോഡരികിലെ മണ്ണിൽ താഴ്ന്ന് ചെരിയുകയായിരുന്നു. തുടർന്ന് രാവിലെ ക്രയിൽ, മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ വടം കെട്ടി വലിച്ചാണ് ബസ് സുരക്ഷിതമാക്കിയത്. സംഭവത്തിൽ ബസ്സിന്റെ ബംമ്പർ ഉൾപ്പെടെയുള്ള ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post