നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിച്ച് മറിഞ്ഞു 34 പേർക്ക് പരിക്ക്



ഷൊർണ്ണൂർ : കുളപ്പുള്ളി ഐപിടിക്ക് സമീപം ബസ് മറിഞ്ഞ് 34 പേർക്ക് പരിക്ക്. 

പാലക്കാട്ട്‌നിന്ന് ഗുരുവായൂരിലേക്ക് പോയ മയില്‍വാഹനം  ബസ്    വൈകിട്ട് 6.30നാണ്‌ അപകടത്തില്‍പ്പെട്ടത്‌. കാറിനു പിറകില്‍ ഇടിച്ച ശേഷമാണ്‌ ബസ്‌ മരത്തില്‍ ഇടിച്ചത്‌. കാറിലുള്ളവര്‍ക്ക്‌ പരിക്കില്ല.


ഒറ്റപ്പാലം താലൂക്ക്‌ ഡെപ്യൂട്ടി തഹസില്‍ദാര്‍ വാടാനാംകുറുശി സ്വദേശി സുധ (49), ചാലിശേരി സ്വദേശി ഒറ്റപ്പാലം എഎസ്‌ഐ ആനന്ദ്, പാലക്കാട് ചേറ്റുവളപ്പില്‍ അനസ് (21), നഴ്സിങ് കോളേജ് വിദ്യാര്‍ഥിനി വിനിത, വരോട് വീട്ടാംപാറ പുളിക്കല്‍ കുന്നത്ത് വിജയലക്ഷ്മി(46), പുളിക്കല്‍കുന്നത്ത് കുമാരന്‍ (56), വാടാനാംകുറുശി സ്വദേശികളായ കരിമ്ബനക്കാട്ടില്‍ ശിവശങ്കരന്‍ (47), കരിമ്ബനക്കല്‍ രാജന്‍(46), പടിഞ്ഞാര്‍ക്കര പ്രജീഷ (31), തെക്കെപുരക്കല്‍ ജിഷ (41), കിഴക്കേപുരയ്ക്കല്‍ പ്രജിഷ (37), വാണിയംകുളം പൂളക്കുണ്ടില്‍ വാസു (63), നെല്ലിക്കോട്ടില്‍ രവീന്ദ്രന്‍(60), മേല്‍മുറി ചിന്മയനഗറില്‍ നിധിന്‍ (12), കൂനത്തറ മംഗലത്ത് പറമ്ബില്‍ അദിത് (6), മങ്കട ശ്രേയസില്‍ ശ്രേയ (18), പട്ടാമ്ബി കൊപ്പം സ്വദേശി എസ് കെ റസ്സല്‍(18), തൃത്താല പരപ്പില്‍ കൃഷ്ണന്‍കുട്ടി (53), ഞാങ്ങാട്ടിരി എം ജിഷ (35), ഷൊര്‍ണൂര്‍ പരുത്തിപ്ര സ്വദേശികളായ രവീന്ദ്രന്‍, സുരേഷ് കുമാര്‍, കുളപ്പുള്ളി മുഹമ്മദ് ആസാദ് (28), കിസാന്‍ (28), കൊപ്പം സാലില്‍ (20), ഓങ്ങല്ലൂര്‍ സുനില്‍കുമാര്‍ (46), എറണാകുളം സ്വദേശി യദുകൃഷ്ണന്‍ (24), തിരുവള്ളൂര്‍ കലേഷ്, പട്ടാമ്ബി സ്വദേശികളായ ഷീല്‍ (18), നെസ്മിയ, വട്ടൂര്‍ വിനോദ് കുമാര്‍ (47), തൃശൂര്‍ ഹംസ (54), കൂറ്റനാട്ടെ രവീന്ദ്രന്‍ (52), കണ്ണിയംപുറത്തെ നുഷീബ് (38), കൂറ്റനാട് ഐശ്വര്യ (19), ചെര്‍പ്പുളശേരി രാജ് നിവാസില്‍ സുധി കൃഷ്ണ(22), കപ്പൂര്‍ നമ്ബനാട്ടില്‍ മഞ്ജു (26), കുന്നംകുളം ചെറുവത്തൂര്‍ വിപിന്‍(33)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വാണിയംകുളത്തെയും പട്ടാമ്ബിയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.


ബസ്‌ ജീവനക്കാര്‍ ഇറങ്ങി ഓടിയതായും അമിതവേഗവുമാണ്‌ അപകടത്തിന്‌ കാരണമെന്നും യാത്രക്കാര്‍ പറഞ്ഞു. ഒരു മണിക്കൂറോളം പട്ടാമ്ബി---കുളപ്പുള്ളി പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

Post a Comment

Previous Post Next Post