കൃഷിയിടത്തിൽ പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു



പാലക്കാട് എലപ്പുള്ളിയിൽ

കൃഷിയിടത്തിൽ

വൈദ്യുതി ഷോക്കേറ്റ്

എലപ്പുള്ളി കുന്നുകാട് മേച്ചിൽപുറം

സ്വദേശി വിനീത് മരിച്ചു. പന്നിയെ

തുരത്താൻ സ്ഥാപിച്ച

വൈദ്യുതി

കമ്പിയിൽ നിന്നാണ് യുവാവിന്

ഷോക്കേറ്റതെന്നാണ് സംശയിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് യുവാവ് മരിച്ച

സ്ഥലത്തിന്റെ ഉടമ പൊലീസിൽ

കീഴടങ്ങിയിട്ടുണ്ട്. ഇയാൾ തന്നെയാണ്

പൊലീസിൽ വിളിച്ച് വിവരമറിയിച്ചത്.

താൻ തന്നെയാണ് കൃഷിയിടത്തിൽ

വൈദ്യുതി കമ്പി സ്ഥാപിച്ചതെന്നും ഇയാൾ

പൊലീസിന് മൊഴി നൽകി. പാലക്കാട്

കസബ പൊലീസ് കേസെടുത്ത്

അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post