സ്വകാര്യ ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് 12 പേർക്ക് പരിക്ക്.പാലക്കാട്‌  തിരുമിറ്റക്കോട് പെരിങ്കന്നൂരിൽ സ്വകാര്യ ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് 12 പേർക്ക് പരിക്ക്. ചൊവ്വാഴ്ച ആണ് നിറയെ യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസിറ്റിൽ ഇടിച്ചത്. വൈദ്യുത വകുപ്പ് ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.


പെരിങ്കന്നൂർ സുലൈമാൻ പടിയിൽ നടന്ന അപകടത്തിൻ്റെ നടുക്കുന്ന സി സി ടി വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. യാത്രകാരുമായി പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് തകർന്നു. ഇതേ സമയം സമീപത്തുണ്ടായിരുന്ന കെ എസ് ഇ ബി ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശം ഏതാണ്ട് പൂർണ്ണമായി തകർന്നു.

പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രാഥമിക ചികിത്സകൾക്ക് വിധേയരാക്കി. അപകടത്തിൽ ആരുടേയും പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post